Thursday, 22 February 2018

നഷ്ടസ്വപ്നങ്ങളെ..

നഷ്ടസ്വപ്നങ്ങളെ..

മാത്‍സ് ക്ലാസ് ആണെന്ന് തോന്നുന്നു..
അവൾ ആദ്യമായ് ക്ലാസ്സിലേക്ക് വരുന്നത്..
ഒരു പച്ച പട്ടുപാവാട ഇട്ട്.. മുടിയിൽ തുളസിക്കതിർ ചൂടി..
സിനിമയിൽ മാത്രം അല്ല..ഇതൊക്കെ ജീവിതത്തിലും നടക്കും എന്ന് അന്നാണ് എനിക്ക് മനസിലായെ..
ഉടനെ എന്റെ അടുത്തിരുന്നു അവളെ നോക്കി വെള്ളം ഇറക്കുന്ന തെണ്ടിയോട് ഞാൻ പറഞ്ഞു..
"ആ കഴുത്തിൽ ആരെങ്കിലും ഒരു താലി ചാർത്തുന്നുണ്ടെങ്കിൽ അത് ഞാൻ ആരിക്കും..ഇവൾ എനിക്ക് ഉള്ളതാടാ.. "

"ആര്????"
തൊട്ടടുത്ത് കിടന്നു ഭാര്യ അലറി വിളിച്ചു..
"ഏതവൾടെ കാര്യാ മനുഷ്യ നിങ്ങൾ ഈ പാതിരാത്രിക്ക് പറയണേ..??"
"വേറെ ആരാ ചക്കരെ.. നിന്നെ തന്നെ.. നമ്മടെ പെണ്ണുകാണൽ ഞാൻ സ്വപ്നം കണ്ടതാ മുത്തേ.."


                                                                     #nandu

Monday, 19 February 2018

സങ്കടപ്പെട്ട് ഇരിക്കാൻ എന്തെങ്കിലും കാരണം വേണോ...

ചില കാര്യങ്ങൾ അങ്ങനാ.. എത്ര വേണ്ട ന്നു വച്ചാലും നമ്മളെ തേടി വരും.. നമ്മൾ അത്  ആഗ്രഹിക്കുമ്പോ നമ്മളെ വിട്ട് പോകുകയും ചെയ്യും..
ഒന്നിലും ഉറച്ചു നിൽക്കാതെ മുന്നിൽ കാണുന്ന വഴിയേ പോകുന്ന എന്നെപ്പോലുള്ള ചിലർ ഉണ്ട്.. ജീവിതം എന്ത് തരുന്നോ അതിൽ  സന്തോഷം കാണാൻ ശ്രമിക്കുന്ന ചിലർ.. പക്ഷെ അപ്പോളും അവരുടെ ഉള്ളിൽ ഒരു പൊടിക്ക് സങ്കടം ഉണ്ടാകും.. ആരും അറിയാതെ.. ആരോടും പറയാതെ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ മാത്രം ആയ ഒരു കൊച്ചു സങ്കടം..

#nandu