*എന്നെന്നും കൂടെ*
Monday, 8 June 2020
Part5 എന്നെന്നും കൂടെ
"എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം ആണ് കടന്നു പോയത്. എന്നെ ഞാൻ ആക്കിയത് ഈ കോളേജ് ആണ്. ഇവിടുത്തെ അധ്യാപകര്‍ ആണ്. ജീവിതം എങ്ങോട്ട് ആണെന്ന് ഒരു പിടിയും ഇല്ല പക്ഷെ ഞാൻ ഈ കോളേജ് ലൈഫ് ഒരുപാട് മിസ്സ് ചെയ്യും". Farewell പ്രസംഗം പറയുന്നതിനു ഇടയില്‍ അവന്റെ കണ്ണു നിറഞ്ഞു. മൈക്ക് താഴെ വച്ച് അവന്‍ നടന്നു. പരിപാടി കഴിഞ്ഞ് യാത്ര പറഞ്ഞ് അവന്‍ ആ കോളജിന്റെ പടി ഇറങ്ങി.. നിറകണ്ണുകളോടെ ആ റെയിൽവേ പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ അവന്‍ മനസില്‍ പറയുന്നുണ്ടായിരുന്നു. ഇത്രയും വര്‍ഷം കഴിഞ്ഞു എങ്കിലും ഞാൻ തിരിച്ച് ചെല്ലും. എന്നെ ഞാൻ ആക്കിയ എന്റെ കോളേജിലേക്ക്.. എന്നും എന്റെ കൂടെയുള്ള ആ ഓര്‍മ്മകളുടെ കൂടാരത്തിലേക്ക്..
Subscribe to:
Post Comments (Atom)

No comments:
Post a Comment