സ്വപ്നം ഒരു സ്വപ്നമായ് !
ആഗ്രഹം എന്ന ഓർമ്മയും.
ഉള്ളിലെ ഉണങ്ങാ നൊമ്പരങ്ങൾ,
ഇങ്ങെത്താ ദൂരത്തെയമ്പിളി പോൽ..
ഇടനെഞ്ചിൻ വിങ്ങൽ തേങ്ങലായി!
വെറും കിനാക്കളായി.
ലക്ഷ്യങ്ങളെന്നെന്നും നീളുമ്പോൾ,
നിനവുകളായവ സ്മൃതികളായ്..
വാക്കുകൾ മൗനമായി!
പുഞ്ചിരി ഭാവമായ്.
ഇമനീരിൽ ചാലിച്ച കഥകൾ പോൽ,
ഞാനെങ്ങോ മറയുകയായ്..
No comments:
Post a Comment